അലഹബാദ്: ദമ്പതികൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ ലിവ് ഇൻ റിലേഷൻഷിപ് ആത്മാർഥത ഇല്ലാത്ത നേരംപോക്ക് മാത്രമാണെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് രാഹുൽ ചതുർവേദി, ജസ്റ്റിസ് മൊഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.സുപ്രീം കോടതി നിരവധി കേസുകളിൽ, ലിവ്-ഇൻ ബന്ധത്തെ സാധൂകരിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ 20-22 വയസ് പ്രായമുള്ള രണ്ട് പേർ രണ്ട് മാസത്തിനുള്ളിൽ ഇത്തരമൊരു തീരുമാനം എടുത്തതിനെ ഗൗരവമായി കാണാനാവില്ല. ഇത്തരം താൽക്കാലിക ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ കഴിയുന്നവരാണ് ഈ പ്രായത്തിലുള്ളവരെന്ന് കരുതാനാവില്ല. ജീവിതം റോസാപ്പൂക്കളാൽ നിറഞ്ഞ കിടക്കയല്ല. കഠിനവും പരുഷവുമായ യാഥാർത്ഥ്യങ്ങളാണ് ഓരോ ദമ്പതികളെയും കാത്തിരിക്കുന്നത്. അത് മനസിലാക്കാതെയുള്ള ഇത്തരം നേരംപോക്ക് ബന്ധങ്ങൾ താത്കാലികവും ദുർബലവുമാണ് എന്ന് അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്’. കോടതി അഭിപ്രായപ്പെട്ടുഹിന്ദു പെൺകുട്ടിയുമായി ലിവ് ഇൻ റിലേഷനിലായ മുസ്ലിം യുവാവിനെതിരെ പൊലീസ് കേസെടുത്തതിനെതിരായ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ. യുവാവ് വശീകരിച്ച് വശത്താക്കിയതാണെന്നാണ് ബന്ധുവിന്റെ ആരോപണം. ഈ കേസിൽ അറസ്റ്റ് ചെയ്യരുതെന്നും തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







