നവീകരിച്ച അരപ്പറ്റ നോവ ഫുട്ബോൾ മൈതാനത്തിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ നിർവ്വഹിച്ചു. 5 ലക്ഷത്തോളം രൂപ ചിലവഴിച്ച് നോവ സ്പോർട്സ് ക്ലബ്ബ് മുൻകൈയെടുത്താണ് ദേശീയ തല മത്സരങ്ങൾ നടത്താൻ കഴിയും വിധത്തിൽ ഗ്രൗണ്ടിനെ പ്രകൃതിദത്ത പുൽ മൈതാനമാക്കി നവീകരിച്ചത്. ചടങ്ങിൽ എച്ച്. എം.എൽ.അരപ്പറ്റ എസ്റ്റേറ്റ് ജനറൽ മാനേജർ അബ്രഹാം തരകൻ മു ഖ്യാതിഥിയായിരുന്നു.ക്ലബ്ബ് പ്രസിഡന്റ് ടി.പി.ബഷീർ അധ്യക്ഷനായി രു ന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു,കെ.റഫീഖ്, ബ്ലോക്ക് ഡിവിഷൻ അംഗം ജഷീർ പള്ളിവയൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.ഉണ്ണികൃഷ്ണൻ,ഇ.വി.ശശിധരൻ,കെ.വി.ഫൈസ ൽ ബാപ്പു തുടങ്ങിയവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.