തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.