പയ്യമ്പള്ളി: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലയിലെ മികച്ച യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ,മികച്ച വൊളണ്ടിയർമാർ എന്നീ അവാർഡുകൾ സെൻ്റ് കാതറിൻ ഹയർസെക്കൻഡറി സ്കൂൾ പയ്യമ്പള്ളി കരസ്ഥമാക്കി. സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് എസ് ആർ ആണ് ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ. ഈ സ്കൂളിലെ തന്നെ മുഹമ്മദ് ആസിഫ് , നൗഷാന ഷെറിൻ എന്നിവർ ജില്ലയിലെ മികച്ച വൊളണ്ടിയർമാർക്കുള്ള അവാർഡുകൾ കരസ്ഥമാക്കി. സ്നേഹ ഭവന നിർമ്മാണം, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ , കോവിഡ്കാല പ്രവർത്തനങ്ങൾ എന്നിവയാണ് യൂണിറ്റിനെ അവാർഡിന് അർഹമാക്കിയത്.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍
സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീറ്റ് സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍. ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഘട്ട സർവേയാണ് എൻഎസ്എസ്