വയനാട് ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തി പരിചയമേളയിൽ നിർമ്മല ഹൈസ്ക്കൂൾ തരിയോട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 128 പോയന്റാണ് സ്കൂൾ നേടിയത്. പങ്കെടുത്ത പതിനാറ് കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി. പതിനൊന്ന് കുട്ടികൾ സംസ്ഥാനതല മത്സരത്തിന് യോഗ്യതനേടി.
ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 54 പോയന്റുമായി മൂന്നാം സ്ഥാനവും നേടാൻ വിദ്യാലയത്തിന് സാധിച്ചു.

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ
1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും