വയനാട് ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തി പരിചയമേളയിൽ നിർമ്മല ഹൈസ്ക്കൂൾ തരിയോട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 128 പോയന്റാണ് സ്കൂൾ നേടിയത്. പങ്കെടുത്ത പതിനാറ് കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി. പതിനൊന്ന് കുട്ടികൾ സംസ്ഥാനതല മത്സരത്തിന് യോഗ്യതനേടി.
ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 54 പോയന്റുമായി മൂന്നാം സ്ഥാനവും നേടാൻ വിദ്യാലയത്തിന് സാധിച്ചു.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍
സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീറ്റ് സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍. ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഘട്ട സർവേയാണ് എൻഎസ്എസ്