പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡെവലപ്മെന്റ് പദ്ധതി പ്രകാരം 2023-24 വര്‍ഷം മുതല്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യയന വര്‍ഷം 5,8 ക്ലാസുകളില്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം 4, 7 ക്ലാസ്സുകളില്‍ എഴുതിയ പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും ബി എങ്കിലും ഗ്രേഡ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. കലാ കായിക മത്സരങ്ങളില്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് മാനദണ്ഡാനുസൃതമുള്ള പരിഗണന ലഭിക്കും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (1,00,000/ രൂപയില്‍ കവിയരുത്), ഏറ്റവും ഒടുവിലായി എഴുതിയ പരീക്ഷയില്‍ ഓരോ വിഷയത്തിനും നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍
നവംബര്‍ 30 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04936 203824.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ