വിവിധ കമ്പനി,ബോര്‍ഡ്, കോര്‍പ്പറേഷനുകളിലെ ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് II , ക്യാഷ്യര്‍ (കാറ്റഗറി നം. 026/2022) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ നവംബര്‍ 14, 15 തീയതികളിലായി ജില്ലാ പി.എസ.്‌സി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ച ഒറ്റത്തവണ പ്രമാണ പരിശോധന മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ