ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപതിയില്‍ ബോധവല്‍ക്കരണ ക്ലാസും യോഗ പ്രദര്‍ശനവും നടത്തി. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ എം.കമറുദീന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജലി അല്‍ഫോന്‍സ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി സാജന്‍ ബോധവല്‍ക്കരണ ക്ലാസും യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിമ്ന മോള്‍ യോഗ പ്രദര്‍ശനവും നയിച്ചു. ഡോ.ജി അരുണ്‍ കുമാര്‍, നേഴ്സ് ടി.കെ ജെസ്സി തുടങ്ങിയവര്‍ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.