വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസര്‍, ജി.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന് കെ.തങ്കച്ചന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആര് ശ്രീജിത്ത്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.ബബിത തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്