കുട്ടികളുടെ ഹരിതസഭ നടത്തി

പനമരം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിൽ വിദ്യാർഥികളിൽ അവബോധം വളർത്തി പുതുതലമുറയെ മാലിന്യ സംസ്കരണ ത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുത്ത് കൊണ്ട് മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പിക്കുന്നതിനാണ് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചത്. പനമരം ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും 150 ഓളം വിദ്യാർഥികൾ ഹരിത സഭയിൽ പങ്കെടുത്തു. ഓരോ സ്കൂളിലെയും ജൈവ, അജൈവ മാലിന്യ സംസ്കരണങ്ങൾ, പ്രശ്നങ്ങൾ, പൊതു വൃത്തി, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം, നിയമ നടപടികൾ എന്നിവയെ പറ്റി ചർച്ചകൾ നടത്തി.വിദ്യാർത്ഥികളുടെ പാനൽ പ്രതിനിധികൾ റിപ്പോർട്ട്‌ തയ്യാറാക്കി അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മറുപടി നൽകി.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. എം. ആസ്യ ടീച്ചർ കുട്ടികളുടെ ഹരിത സഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലയിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി.സുബൈർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീമ മാനുവൽ, പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സനീഷ്. സി.ജി, വി.ഇ.ഒ ജസ്മൽഖാൻ, ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡന്റ്‌ ലീന തോമസ് എന്നിവർ മാലിന്യ സംസ്കരണ ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *