മാനന്തവാടി:ശാരീരിക അവശതകളെ മറന്ന് കൊണ്ട് കഠിന പ്രയത്നത്തിലൂടെ ഇന്ത്യൻ കായിക ചരിത്രത്തിൽ അഭിമാനമായി മാറിയ കണിയാരം ഫാ.ജികെഎം സ്കൂളിലെ മുഹമ്മദ് അജിനാസിന് സ്വീകരണം നൽകി .ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ഏഷ്യാ ഓഷ്യാനിയ മെൻസ് സെറിബ്രൽ പാൾസി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടിയായിരുന്നു അജിനാസ് ജേഴ്സി അണിഞ്ഞത്.സ്കൂൾ മാനേജ്മെൻ്റ്, പിടിഎ ,സ്റ്റാഫ് കൗൺസിൽ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ മാനന്തവാടി നഗരത്തിലൂടെ തുറന്ന വാഹനത്തിലാണ് അജി നാസിനെ സ്കൂൾ ഗ്രൗണ്ടിലേക്ക് സ്വീകരിച്ച് ആനയിച്ചത്.
സ്കൂൾ മുറ്റത്ത് നടന്ന സ്വീകരണ സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു .മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് അജിനാസിനെ അനുമോദിച്ചു .നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ അജിനാസിൻ്റെ കോച്ച്
ടി വി. ജോബിഷിനെ ഉപഹാരം നൽകി ആദരിച്ചു.മുനിസിപ്പൽ കൗൺസിലർ പി.വി ജോർജ് പ്രിൻസിപ്പാൾ മാർട്ടിൻ,ഹെഡ്മിസ്ട്രസ് മിനി അബ്രഹാം ,പി ടി എ പ്രസിഡൻ്റ് ബിജു കെ.സി ,റോബി ടി.ജെ, സിമി ഫ്രാൻസിസ്, അന്നക്കുട്ടി പി.ജെ ,വിൻ സി വർഗീസ് എന്നിവർ സംസാരിച്ചു. എസ്.പി സി, എൻ സി സി, സ്കൗട്ട് ഗൈഡ് ,ജെ ആർ സി വിദ്യാർത്ഥികൾ സ്വീകരണത്തിന് നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







