തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി യുടെ കീഴിൽ അടുമാരി പാടശേഖരത്തിൽ ‘ബത്ത ഗുഡ്ഡെ’ നെൽവിത്ത് സംരക്ഷണ കേന്ദ്രം കൃഷി ചെയ്തുവരുന്ന 250 ഓളം നെൽവിത്തുകളുടെ പ്രദർശനം ആരംഭിച്ചു. മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘടനം ചെയ്തു. വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാടൻ നെല്ലിനങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കൃഷി ചെയ്തു വരുന്നതുമായ നെൽവിത്തുകളാണ് സംരക്ഷണഅടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. ഇതിൽ അന്യം നിന്നുപോകാൻ സാധ്യതയുള്ള നെല്ലിനങ്ങളും ഉണ്ടെന്നത് ശ്രദ്ധേയമാണ്. ആദിവാസി സമഗ്ര വികസന പദ്ധതിക്ക് കീഴിലെ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലെ കുട്ടികളെ നെല്ലിനങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും വേണ്ടിയാണ് ബത്ത ഗുഡ്ഡെ ആരംഭിച്ചത്. കെ ആർ പ്രദീഷ്, ലെനീഷ് എന്നിവർ കൃഷിക്ക് മാർഗനിർദ്ദേശങ്ങൾ നൽകിവരുന്നുണ്ട്. നെല്ലിനങ്ങളെ അടുത്തറിയാൻ നിരവധിപ്പേരാണ് അടുമാരി പാടശേഖരത്തിലേക്ക് എത്തിയത്. മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും വിവിധ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലെ കുട്ടികളും സന്ദർശനത്തിനെത്തി.
കുടുംബശ്രീ മിഷൻ എ ഡി എം സി റെജീന, തിരുനെല്ലി സി ഡി എസ് ചെയർപേഴ്സൺ പി സൗമിനി, പ്രൊജക്റ്റ് കോർഡിനേറ്റർ സായി കൃഷ്ണൻ, സി ഡി എസ് എക്സിക്യൂട്ടീവ് ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ 31 വരെയാണ് പ്രദർശനം ഉണ്ടാകുക. കൂടുതൽ വിവരങ്ങൾക്ക്
9895303504

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ