ജില്ലാ സാക്ഷരതാ മിഷൻ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടത്തിയ മൂന്ന് ദിവസത്തെ ജൈവവൈവിധ്യ പഠന ക്യാമ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന സമ്മേളനം ഉദ്ഘാനം ചെയ്തു. നഗരസഭ കൗൺസിലർ ഡി.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, പി.വി ജാഫർ എന്നിവർ സംസാരിച്ചു. സുമ ടി.ആർ, ഷാജു എം. ജോസഫ് ജോൺ , ഡോ. വി. ഷക്കീല, സലീം പിച്ചൻ , വി.എം നന്ദകുമാർ ,സി.കെ. വിഷ്ണു ,വി.വി ശിവൻ, പി.യു. ദാസ്, മിഥുൻ മുണ്ടക്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ഔഷധ ഉദ്യാനം സന്ദർശിക്കുകയും ക്യാമ്പംഗങ്ങൾ കലാപരിപാടികൾ നടത്തുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പേർ ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







