നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ
കേരള നോളേജ് എക്കോണമി മിഷൻ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ സഹകരണത്തോടെ നടത്തുന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പയിൻ ഡോർ ടു ഡോർ ക്യാംപയിനിന് വയനാട് ജില്ലയിൽ തുടക്കമായി. ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റം എന്ന പോർട്ടലിൽ ഉദ്യോഗാർഥികളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്ന ഡോർ ടു ഡോർ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം ഒ ആർ കേളു എം.എൽ.എ നിർവ്വഹിച്ചു. യുവജന ക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്റർ കെ.എം ഫ്രാൻസിസ് , ബ്ളോക്ക് കോഓർഡിനേറ്റർമാർ തുടങ്ങിയവർ സംസാരിച്ചു

ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ സിൽവർ ജൂബിലി കൺവെൻഷനും സംഗീത വിരുന്നും പനമരത്ത്
പനമരം : ഇരുപത്തഞ്ച് വർഷം പിന്നിടുന്ന ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ- വാർഷിക കൺവെൻഷൻ ജനുവരി 30,31 തീയതികളിൽ നടക്കും.പനമരം ടൗണിൽ തയ്യാർ ചെയ്യുന്ന പന്തലിലാണ് പ്രോഗ്രാം. വൈകിട്ട് ആറിന് ബ്യൂലാ വോയിസിന്റെ സംഗീത വിരുന്നോടെ







