മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടിയിലെ വിവിധ ക്രൈസ്തവ സഭകളെ ഏകോപിപ്പിച്ചുകൊണ്ട് 2023 ഡിസംബർ പതിനാറാം തീയതി നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടിയുടെ പോസ്റ്റർ കണിയാരം കത്തീഡ്രൽ വികാരി സോണി വാഴക്കാട്ട് അച്ചൻ നിർവഹിച്ചു. എക്യുമെനിക്കൽ ഫോറം പ്രസിഡണ്ട് ഫാദർ റോയി വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. ബേബി പൗലോസ്, ഫാ.ജിമ്മി മൂലയിൽ, ഫാ. ജിയോ ജോർജ്, ഫാ.കോശി ജോർജ്, ജെയിംസ് മാത്യു, ഷിനോജ് കോപ്പുഴ എന്നിവർ സംസാരിച്ചു. സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടിയുടെ ഭാഗമായി ക്രിസ്മസ് റാലിയും വിവിധ കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. പൊതുസമ്മേളനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്‌തെഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







