ആൾ ഡിസ്ട്രിക്ട് ഓപ്റ്റീഷ്യൻ അസോസിയേഷൻ (ADOAW) വയനാട് ജില്ലാ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഓപ്റ്റീഷ്യൻ ക്യാമ്പയിൻ നടത്തി.മറ്റു ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു . ജില്ലാ പ്രസിഡന്റ് അബ്ദുൽ റയിസ് ആദ്യക്ഷനായിരുന്ന പരിപാടി ജുനൈസ് കാലിക്കറ്റ് ഉദ്ഘാടനം ചെയ്തു . പരിപാടിയിൽ ക്ഷേമനിധി ക്ലാസും ഫിറ്റിങ് അവർനെസ് ക്ലാസും പ്രമുഖ ലെൻസ് ബ്രാൻഡ് ക്ലാസും ഉണ്ടായിരിന്നു.സമ്മാന കൂപ്പൺ നറുക്കെടുപ്പും നടന്നു. വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുപ്പും നടത്തി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.