റോഡുകള്‍ പാലങ്ങള്‍ പദ്ധതികൾ വേഗത്തില്‍ പൂര്‍ത്തിയാക്കണം – രാഹുല്‍ ഗാന്ധി എം.പി

•ദേശീയ പാത ചുരം വീതികൂട്ടല്‍ നടപടി സ്വീകരിക്കണം

•പുളിഞ്ഞാല്‍ തോട്ടോളിപ്പടി റോഡ് അനാസ്ഥ കൈവെടിയണം
•അങ്കണവാടികളുടെ നവീകരണവും പൂര്‍ത്തിയാക്കണം

•വയനാട് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം

റോഡുകള്‍ പാലങ്ങള്‍ പദ്ധതികള്‍ തുടങ്ങിയ കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണം ജില്ലയില്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി ദിശയോഗത്തില്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ജില്ലയില്‍ അനുവദിച്ച പതിനൊന്ന് റോഡുകളുടെ നിര്‍മ്മാണ പുരോഗതികള്‍ രാഹുല്‍ ഗാന്ധി എം.പി വിലയിരുത്തി. അഞ്ച് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും അഞ്ചെണ്ണം ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതായും ഒരെണ്ണം നിര്‍മ്മാണ പുരോഗതിയിലാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. രണ്ട് പാലങ്ങളുടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ മുന്നേറുകയാണ്. കേന്ദ്രഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം തുടങ്ങിയ വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് നിര്‍മ്മാണം പാതി വഴിയിലാണെന്നും ഇത് പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ രാഹുല്‍ ഗാന്ധി എം.പിയോട് ആവശ്യപ്പെട്ടു. റോഡ് നിര്‍മ്മാണത്തിലെ നിലവിലെ സാഹചര്യങ്ങള്‍ പൊതുമരാമത്ത് അധികൃതരില്‍ നിന്നും ആരാഞ്ഞു. റോഡുപണി ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അതുപൂര്‍ത്തിയായാല്‍ ഉടന്‍ തുടങ്ങുമെന്നും രണ്ടുമാസത്തിനുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.

താമരശ്ശേരി ചുരം റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി ദേശീയ പാത അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വയനാട് നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ചുരത്തില്‍ വീതികൂട്ടല്‍ അനിവാര്യമാണെന്നും എം.പി.പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജിലെ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ഭൂമി ഏറ്റെടുക്കുന്നതുമായ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും എം.പി.പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ജില്ലയിലെ ആരോഗ്യ രംഗത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ആയുഷ്മാന്‍ മന്ദിര്‍ തുടങ്ങിയ പ്രോജക്ടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ യോഗത്തെ അറിയിച്ചു. സിക്കിള്‍ സെല്‍ അനീമിയ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്തെ പ്രവര്‍ത്തന പുരോഗതികളും വിശദീകരിച്ചു. ജില്ലയില്‍ 45 ശതമാനം കേന്ദ്ര ഫണ്ട് ചെലവഴിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ 99.59 ശതമാനം കൈവരിച്ചതായും ഇത് സംസ്ഥാന ശരാശരിക്കൊപ്പമാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ജില്ലയില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണപുരോഗതി, അങ്കണവാടികളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍, വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍, സര്‍വ ശിക്ഷ കേരള പ്രവര്‍ത്തനങ്ങള്‍ എന്നിവയും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലയിലെ ഗോത്രവിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന ഉന്നതിക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ എസ്.എസ്.കെ അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ദിശ പദ്ധതി നിര്‍വ്വഹണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.സി.വേണുഗോപാല്‍ എം.പി, എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, അഡ്വ.ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജൂനിയർ ഹിന്ദി ടീച്ചർ നിയമനം

മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ

ഹിരോഷിമ ദിന സ്മരണയിൽ അസംപ്ഷൻ ഹൈസ്കൂളിലെ കുട്ടിപോലീസ്

ലോക ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിൽ ഒന്നായ ഹിരോഷിമ ദിനത്തിന്റെ സ്മരണ പുതുക്കി സുൽത്താൻ ബത്തേരി അസംഷൻ ഹൈസ്കൂൾ എസ്പിസി യൂണിറ്റ്. ആണാവായുധങ്ങൾ ലോകത്തിന് എത്ര വലിയ ഭീഷണിയാണെന്ന് യുവതലമുറയെ ഓർമ്മപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

ഹോം ഗാര്‍ഡ്‌ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ജില്ലയില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ്‌ ഒഴിവുകളിലേക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ നൽകാനുള്ള നീട്ടിയ സമയം. സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍

ഹിരോഷിമ ദിനം: സമാധാനബോംബ് പൊട്ടിച്ച് വൈത്തിരി സ്കൂൾ

വൈത്തിരി: ഹിരോഷിമ ദിനത്തിൽ സമാധാന ബോംബ് പൊട്ടിച്ച് വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ. പരിപാടിയുടെ ഭാഗമായി സമാധാന സന്ദേശങ്ങൾ നിറച്ച ബോംബ് പൊട്ടിക്കുകയും, യുദ്ധത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. അധ്യാപകരായ പ്രവീൺ ദാസ്, ജസീം.ടി,

വരുന്നൂ ക്യുആര്‍ കോഡ് സഹിതം പുതിയ ഇ-ആധാർ ആപ്പ്

തിരുവനന്തപുരം:2025 അവസാനത്തോടെ രാജ്യവ്യാപകമായി ഒരു ക്യുആർ കോഡ് അധിഷ്‍ഠിത ഇ-ആധാർ സംവിധാനം അവതരിപ്പിക്കാൻ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സംരംഭം ആധാർ ഉടമകൾക്ക് അവരുടെ ഐഡന്‍റിറ്റി ഡിജിറ്റലായി

സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഒട്ടും സൈലന്റല്ല; അവഗണിക്കരുത് ഇവയൊന്നും

മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷന്‍ അല്ലെങ്കില്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത് നമ്മള്‍ അറിയാതെയാണ്. നെഞ്ചുവേദനയില്ല, അപ്രതീക്ഷിതമായി തളര്‍ന്ന് വീഴില്ല.. സ്ഥിരമായി ഇസിജി എടുത്താലും അത് മനസിലാക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. സൈലന്റ് അറ്റാക്കിന്റെ ആരംഭത്തില്‍ തന്നെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *