നാലാംമൈൽ:നാലാംമൈലിൽ അടച്ചിട്ടിരുന്ന വീടിന് തീ പിടിച്ചു. തിരിക്കോടൻ ഇബ്രാഹിമിൻ്റെ വീടിനാണ് വൈകുന്നേരം ആറു മണിയോടെ തീ പിടിച്ചത്.വീടിന്റെ ഒരു ഭാഗത്തു നിന്നും തീ ആളിപ്പടരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് തീ അണച്ചത്.ഒരു മുറിയിലുണ്ടായിരുന്ന വീട്ടു പകരണങ്ങളെല്ലാം തീയിൽ കത്തി നശിച്ചു.
മാനന്തവാടിയിൽ നിന്നും ഫയർ ആന്റ് റെസ്ക്യൂ സംഘമെത്തിയാണ് തീ പൂർണ്ണമായി അണച്ചത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







