പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തില്‍ അനുസ്മരണം നടത്തി. ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികള്‍ പഴശ്ശികുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. മാനന്തവാടിയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും പഴശ്ശി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ സ്മൃതി യാത്ര നടത്തി. മാനന്തവാടി ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ യാത്ര ടൗണ്‍ ചുറ്റി പഴശ്ശി കുടീരത്തില്‍ സമാപിച്ചു. ചരിത്രകാരനും മുന്‍ പി.എസ്.സി മെമ്പറുമായ ഡോ പി മോഹന്‍ദാസ് പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി. കളിമണ്‍ ശില്‍പ്പ നിര്‍മ്മാണ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന് ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എച്ച്.ബി പ്രദീപ്, എല്‍സി ജോയ്, പി.എം ആസ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി, നഗരസഭ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ലേഖ രാജീവന്, പി.വി.എസ് മൂസ, അഡ്വ സിന്ധു സെബാസ്റ്റ്യന്‍, വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ ബി.ഡി അരുണ്‍ കുമാര്‍, പി.വി ജോര്‍ജ്, അബ്ദുള്‍ ആസിഫ്, പഴശ്ശി കുടീരം മാനേജര്‍ ഐ.ബി ക്ലമന്റ് , ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി ഷാജന് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







