കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയില്‍നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, ലാഭകരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ, സഹകരണ ബാങ്കുകളിലോ (ക്ലാസ്1&ക്ലാസ്2) ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തില്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്കും വ്യക്തിഗത വായ്പ ലഭിക്കും. വായ്പാതുക 10% പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. അപേക്ഷകന് 6 വര്‍ഷമെങ്കിലും സര്‍വീസ് ബാക്കിയുണ്ടായിരിക്കണം. അപേക്ഷകരുടെ നെറ്റ് സാലറിയുടെ പത്ത് മടങ്ങ് എന്ന വ്യവസ്ഥയില്‍ പരമാവധി രണ്ടു ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869,9400068512

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്