രാഹുല്‍ ഗാന്ധി എം.പി യുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി വയനാട് മെഡിക്കല്‍ കോളേജിന് നല്‍കിയ ആംബുലന്‍സ് രാഹുല്‍ ഗാന്ധി എം.പി ജില്ലാ കളക്ടര്‍ ഡോ.ആര്‍ രേണു രാജിന് കൈമാറി. 25 ലക്ഷം രൂപ വകയിരുത്തിയാണ് ആംബുലന്‍സ് ജില്ലയ്ക്കായി അനുവദിച്ചത്. കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കെ.സി വേണു ഗോപാല്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എം.എല്‍.എമാരായ അഡ്യ ടി.സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.