ജില്ലാ സ്‌കില്‍ ഫെയര്‍

കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌കില്‍ ഫെയര്‍ ബുധന്‍ 13/12/23 സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ നടക്കും. തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഫെയറിന്റെ ഭാഗമായി നടക്കും. ആയിരത്തിലധികം തൊഴിലുകളിലേക്കുള്ള രജിസ്‌ട്രേഷനും നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്മെന്റ് സര്‍വീസുകള്‍, സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അപ്പ്രെന്റിഷിപ്പുകള്‍, തുടങ്ങിയവയിലേക്കുള്ള സ്പോര്‍ട്ട് രെജിസ്ട്രഷനുകളും, കൂടാതെ വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും സ്‌കില്‍ ഫെയറിന്റെ ഭാഗമായി ഒരുക്കും. 18 നും 58 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌കില്‍ ഫെയറില്‍ പങ്കെടുക്കാന്‍ https://forms.gle/M8VHBTRGPaRm488Z9 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.knowledgemission.kerala.gov.in എന്ന വെബ്്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471273788

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ

വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

അമിതമായാൽ പ്രൊട്ടീനും ‘വിഷം’; ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ

സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന്

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ

അമിത ചിന്ത നിങ്ങളുടെ തലച്ചോറിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുമെന്നറിയാം

ചിന്തിച്ച് കാടുകയറുന്നവരാണോ നിങ്ങള്‍? ഒരുകാര്യം കേട്ടാല്‍ അതിനെക്കുറിച്ച് ആലോചിക്കാവുന്നതിന്റെ എല്ലാവശങ്ങളും ആലോചിച്ച് ടെന്‍ഷന്‍ പിടിച്ച് മനസമാധാനം നഷ്ടപ്പെടുത്തി ഊണും ഉറക്കവും കളഞ്ഞ് അന്നത്തെ ദിവസവും നഷ്ടപ്പെടുത്തി ആകെ നിരാശയിലാണ്ട് ഇരിക്കുന്ന സ്വഭാവമുള്ളവരാണോ? എന്നാല്‍ കേട്ടോളൂ.

വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും; പണം സൂക്ഷിക്കാന്‍ നിയമപരിധി ഉണ്ടോ?

ആദായ നികുതി വകുപ്പ് വീടും ഓഫീസും ഒക്കെ റെയ്ഡ് ചെയ്ത് പണവും സ്വര്‍ണവും ഒക്കെ പിടിച്ചെടുത്ത വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ നമ്മുടെ രാജ്യത്ത് ഒരു വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും

ഉറക്കം കൂടിയാലും പ്രശ്നമാണ്, അമിതവണ്ണം മുതൽ ഓർമ്മക്കുറവ് വരെ

ഉറക്കം ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതമായി ഉറങ്ങിയാലും പ്രശ്നമാണെന്ന് കാര്യം പലരും മറന്ന് പോകുന്നു. ദിവസേന ഒമ്പത് മണിക്കൂറിലും കൂടുതൽ ഉറങ്ങുന്നതിനേയാണ് അമിത ഉറക്കമായി കരുതുന്നത്. ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ മരണ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.