പനമരം: സമൂഹത്തിൽ ഈ അടുത്ത കാലത്ത് എല്ലാവരേയും സങ്കടത്തിലാഴ്ത്തിയ സ്ത്രീധന മരണങ്ങളിൽ പ്രതിഷേധിക്കുന്നതിനായുള്ള ആദ്യ പടിയായ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രതിജ്ഞ മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് താരം സജന സജീവന്റെ നേത്യത്വത്തിലാണ് നടന്നത് എന്ന ഒരു പ്രത്യേകത കൂടി ഈ ചടങ്ങിനുണ്ട്. ഈ പ്രതിജ്ഞയിൽ പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ , പ്രധാനധ്യാപിക ശ്രീമതി ഷിജ ജയിംസ്, പി ടി എ പ്രസിഡണ്ട് ശ്രീ സുബൈർ KT, പി ടി എ വൈസ് പ്രസിഡണ്ട് മെഹബൂബ് പി, ശ്രീ നൗഫൽ, രേഖ കെ , നവാസ് ടി തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.