അക്ഷയ കേന്ദ്രങ്ങളില്‍ തിരക്കേറുന്നു: 10 വര്‍ഷം കൂടുമ്ബോള്‍ ആധാര്‍ വിവരം പുതുക്കേണ്ടത് നിര്‍ബന്ധമാണോ?

പത്ത് വര്‍ഷത്തിന് മുൻപുള്ള ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള അവസാന തീയതി അടുക്കുകയാണ്. 2023 സെപ്റ്റംബര്‍ 14 ന് അവസാനിക്കേണ്ട സമയ പരിധി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഡിസംബര്‍ 14 ലേക്ക് നീട്ടിയിരുന്നു. ഈ സമയത്ത് മൊബൈല്‍ വഴി ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നത് സൗജന്യമാണെങ്കിലും അക്ഷയ കേന്ദ്രങ്ങളില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും.സമയ പരിധി അവസാനിക്കുന്നതിന് മുന്നോടിയായി ആധാര്‍ വിവരങ്ങള്‍ പുതുക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 10 വര്‍ഷം കൂടുമ്ബോള്‍ ആധാര്‍ വിവരം പുതുക്കുന്നത് നിര്‍ബന്ധമാണോ എന്നത് പലര്‍ക്കമുള്ള സംശയമാണ്. ഇതിന്റെ മറുപടിക്കൊപ്പം ആധാര്‍ വിവരങ്ങള്‍ എങ്ങനെ പുതുക്കാമെന്ന് വിശദമായി നോക്കാം.

ആധാര്‍ പുതുക്കല്‍ നിര്‍ബന്ധമാണോ?

10 വര്‍ഷത്തിന് മുൻപ് ആധാര്‍ കാര്‍ഡ് ലഭിച്ചവരും വിശദാംശങ്ങള്‍ ഇതുവരെ പുതുക്കാത്തവരുമായ ആധാര്‍ കാര്‍ഡ് ഉടമകളോട് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണ് യുഐഡിഎഐ അഭ്യര്‍ഥിക്കുന്നത്. എന്നാല്‍ ഇത് അപ്‌ഡേറ്റ് ചെയ്യുക എന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. വിലാസം ആധാര്‍ രേഖകളില്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ പാൻ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ ലഭിക്കുന്നതിന് തടസം വരും. ഈയിടെ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം പ്രകാരം ഓരോ 10 വര്‍ഷത്തിലും താമസക്കാര്‍ക്ക് വിവരങ്ങള്‍ പുതുക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്.

അപ്ഡേറ്റ് ചെയ്യാൻ ആവശ്യമായ രേഖകള്‍:

മേല്‍വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്നതിന് വ്യത്യസ്ത രേഖകള്‍ ഹാജരാക്കാം. റേഷൻ കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, മേല്‍ വിലാസമുള്ള സര്‍ട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്‌പോര്‍ട്ട് എന്നിവ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവായി ഉപയോഗിക്കാം.പാൻ കാര്‍ഡ്, ഡ്രൈവിംഗ് ലൈസൻസ്, സെക്കൻഡറി/സീനിയര്‍ സ്കൂള്‍ മാര്‍ക്ക് ഷീറ്റ് എന്നിവ തിരിച്ചറിയല്‍ രേഖയായി മാത്രം ഉപയോഗിക്കാം. കഴിഞ്ഞ മൂന്ന് മാസത്തെ ഇലക്‌ട്രിസിറ്റി/വാട്ടര്‍/ഗ്യാസ് ബില്‍, ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, വാടക/ പാട്ടം/ ലീവ്, ലൈസൻസ് കരാര്‍ എന്നിവ മേല്‍ വിലാസത്തിന്റെ തെളിവായി സ്വീകരിക്കും.

എങ്ങനെ വിവരങ്ങള്‍ പുതുക്കാം?

മൈആധാര്‍ പോര്‍ട്ടലില്‍ ഓണ്‍ലൈനായോ അക്ഷയ പോലുള്ള ആധാര്‍ സേവന കേന്ദ്രം സന്ദര്‍ശിച്ചോ രേഖകള്‍ സമര്‍പ്പിച്ച്‌ വിവരം പുതുക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നോക്കാം.

https://myaadhaar.uidai.gov.in/ സന്ദര്‍ശിച്ച്‌ രജിസ്ട്രേഡ് മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക

പേര്/ലിംഗഭേദം/ ജനനത്തീയതി, വിലാസ വിവരങ്ങള്‍ പരിശോധിക്കുക

അടുത്തഘട്ടത്തില്‍ അപ്‌ഡേറ്റ് അഡ്രസ് എന്ന ഭാഗത്ത് ക്ലിക്കുചെയ്യുക, കണ്‍സെന്റ് ബോക്സില്‍ ക്ലിക്ക ചെയ്ത ശേഷം ‘ആധാര്‍ ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യുക’ എന്ന ഭാഗത്തും ക്ലിക്കുചെയ്യുക

വെബ്സൈറ്റ് ആവശ്യപ്പെടുന്ന ഫോര്‍മാറ്റില്‍ വിലാസത്തിന്റെ സ്കാൻ ചെയ്ത കോപ്പി ഇവിടെ അപ്‌ലോഡ് ചെയ്യണം.

അഞ്ചാം ഘട്ടമായി 50 രൂപ ഫീസ് അടയ്ക്കുയാണ്. ഡിസംബര്‍ 14 വരെ സേവനം സൗജന്യമാണ്.

അടുത്ത ഘട്ടത്തില്‍ സര്‍വീസ് റിക്വിസ്റ്റ് നമ്ബര്‍ (എസ്‌ആര്‍എൻ) ജനറേറ്റ് ചെയ്യും. പിന്നീട് പുതുക്കലിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് സര്‍വീസ് റിക്വിസ്റ്റ് നമ്ബര്‍ സൂക്ഷിക്കണം.

പരിശോധന പൂര്‍ത്തിയാകുമ്ബോള്‍ വിശദാംശങ്ങള്‍ അടങ്ങിയ എസ്‌എംഎസ് മൊബൈലിലേക്ക് എത്തും.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.