കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് കോളേജ് ബത്തേരിയില്‍ വച്ച് ജില്ലാ സ്‌കില്‍ ഫെയര്‍ നടത്തി. ജില്ലാ സ്‌കില്‍ ഫെയറിന്റെ ഉദ്ഘാടനം സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പിസി റോയ് നിര്‍വഹിച്ചു. തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇരുപതോളം മേഖലകളില്‍നിന്നുമുള്ള നൂറില്‍പരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഫെയറിന്റെ ഭാഗമായി നടന്നു. ആയിരത്തിലധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രെജിസ്ട്രഷനും, നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്മെന്റ് സര്‍വീസുകള്‍ , സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍ , ഇന്റേണ്‍ഷിപ്പുകള്‍ , അപ്പ്രെന്റിഷിപ്പുകള്‍ , തുടങ്ങിയവയിലേക്കുള്ള സ്പോര്‍ട്ട് രെജിസ്ട്രഷനുകളും, കൂടാതെ വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും സ്‌കില്‍ ഫെയറിന്റെ ഭാഗമായി നടന്നു. കേരള നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ അപ്സന, ടാലന്റ് ക്യൂറേഷന്‍ എക്സിക്യൂട്ടിവ്.സമീര്‍, ഐസിസിടി അക്കാദമി പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കെ മുനീറ ,അക്കാദമിക് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എം.പി അര്‍ജുന്‍ തുടങ്ങിയവര്‍ ജില്ലാ സ്‌കില്‍ ഫെയറിന് നേതൃത്വം നല്‍കി.

പ്രമേഹ ബാധിതര്‍ ജാഗ്രതൈ; കൃത്രിമ മധുരവും സേഫല്ല ഗയ്‌സ്
പ്രമേഹ ബാധിതര്‍ കഴിക്കുന്ന ഡയറ്റ് സോഡ സുരക്ഷിതമല്ലെന്ന് പഠനം. ഡയറ്റ് സോഡ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം 38 ശതമാനം വരെ ഉയരുന്നതിന് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല, ആര്‍എംഐടി സര്‍വകലാശാല,