സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായ കോഴിക്കോട് വയനാട് ജില്ലകളില്‍ കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി ഡിസംബര്‍ 8 മുതല്‍ മൂന്ന് മാസത്തേക്ക് അദാലത്ത് നടത്തും. സാമൂഹിക സുരക്ഷാപദ്ധതിയുടെ പ്രവര്‍ത്തനം, അംഗത്വം വര്‍ദ്ധിപ്പിക്കല്‍, അംശദായ കുടിശ്ശിക നിവാരണം, അംഗങ്ങളുടെ വിവരങ്ങളുടെ ഡാറ്റാ ബേസ് അപ്‌ഡേഷന്‍ എന്നിവ വിപുലപ്പെടുത്തുന്നതിനാണ് അദാലത്ത് നടത്തുന്നത്. അദാലത്തില്‍ കുടിശ്ശിക വരുത്തിയതിന് പിഴ ഒഴിവാക്കുന്നതിനും അംശാദായ പരമാവധി അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്. ഫോണ്‍: 0495 2378480

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്