ജില്ലാ സ്‌കില്‍ ഫെയര്‍ നടത്തി

കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് കോളേജ് ബത്തേരിയില്‍ വച്ച് ജില്ലാ സ്‌കില്‍ ഫെയര്‍ നടത്തി. ജില്ലാ സ്‌കില്‍ ഫെയറിന്റെ ഉദ്ഘാടനം സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പിസി റോയ് നിര്‍വഹിച്ചു. തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇരുപതോളം മേഖലകളില്‍നിന്നുമുള്ള നൂറില്‍പരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഫെയറിന്റെ ഭാഗമായി നടന്നു. ആയിരത്തിലധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രെജിസ്ട്രഷനും, നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്മെന്റ് സര്‍വീസുകള്‍ , സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍ , ഇന്റേണ്‍ഷിപ്പുകള്‍ , അപ്പ്രെന്റിഷിപ്പുകള്‍ , തുടങ്ങിയവയിലേക്കുള്ള സ്പോര്‍ട്ട് രെജിസ്ട്രഷനുകളും, കൂടാതെ വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും സ്‌കില്‍ ഫെയറിന്റെ ഭാഗമായി നടന്നു. കേരള നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ അപ്സന, ടാലന്റ് ക്യൂറേഷന്‍ എക്സിക്യൂട്ടിവ്.സമീര്‍, ഐസിസിടി അക്കാദമി പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കെ മുനീറ ,അക്കാദമിക് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എം.പി അര്‍ജുന്‍ തുടങ്ങിയവര്‍ ജില്ലാ സ്‌കില്‍ ഫെയറിന് നേതൃത്വം നല്‍കി.

കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി ബസ് കണ്ടക്ടർ മാതൃകയായി

മാനന്തവാടി പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റൂട്ട് ഹിന്ദുസ്ഥാൻ ബസ് കണ്ടക്ടർ ആണ് ആദിൽ.ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ് പണം കിട്ടിയത്.തുടർന്ന് ആദിൽ മാനന്തവാടി ട്രാഫിക് പോലീസിൽ പണം ഏൽപ്പിച്ചു. ഉടമയെ കണ്ടുപിടിച്ചതിനു ശേഷം മാനന്തവാടി ട്രാഫിക് എസ്ഐ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.

ശൈത്യകാലത്ത് മുട്ടയ്ക്ക് വന്‍ ഡിമാന്‍ഡ്; പല ഇന്ത്യന്‍ നഗരങ്ങളിലും വില എട്ട് രൂപ കടന്നു.

ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില. വില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.