വൈത്തിരി ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസിന് കിഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലെ 20 അന്തേവാസികള്‍ക്ക് ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 21 ന് വൈകിട്ട് 3 നകം വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 293336.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ