ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ബത്തേരി സെന്റ് മേരീസ് കോളേജും സംയുക്തമായി കെ.എല്‍.എസ് എയുമായി സഹകരിച്ച് ജനുവരി 5 ന് ഉച്ചക്ക് 2 ന് ഫ്ളൈ ഇന്‍ ബ്രൈറ്റ് കളേഴ്സ് ബോധവല്‍ക്കരണ ക്ലാസ് നടത്തും. മയക്കുമരുന്ന്, ട്രാഫിക്ക് നിയമങ്ങള്‍, ശുചിത്വം എന്നിവ സംബന്ധിച്ചാണ് ബോധവല്‍ക്കരണ ക്ലാസ്. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. കെ.എല്‍.എസ്.എ മെമ്പര്‍ സെക്രട്ടറി ജോഷി ജോണ്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി പദംസിംഗ്, അബു സലീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.