ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള എ.ഐ ക്യാമറ പദ്ധതി തുടക്കത്തില്‍ തന്നെ നിലയ്ക്കുന്ന അവസ്ഥയില്‍. പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കുന്നത് കെല്‍ട്രോണ്‍ അവസാനിപ്പിച്ചു. പ്രതിദിന നോട്ടിസുകളുടെ എണ്ണം 40,000ല്‍ നിന്ന് 14,000 ആയും കുറച്ചു. ഇതിന് പുറമെ കണ്‍ട്രോണ്‍ റൂമിലെ 44 ജീവനക്കാരെയും കെല്‍ട്രോണ്‍ പിന്‍വലിച്ചിട്ടുണ്ട്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്