ശ്രേയസ് ചീരാൽ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും,കരോൾ ഗാന മത്സരവും നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ക്രിസ്തുമസ് സന്ദേശം നൽകി.
വർഗീസ് ഇളയടുത്തുകുടി,പി. പി. സ്കറിയ, റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്