കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ചെറുതും വലുതുമായ പാലങ്ങള്‍ പരിശോധിക്കും. ഒരോന്നിന്റെയും സുരക്ഷയും ബലവും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് (കെട്ടിട ) വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ ) വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി 3 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658