എം എസ് ഡി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പനമരം ഹൈസ്‌കൂളിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപ നവും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. 1.5 കോടി രൂപ ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രയാണ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. പനമരം ഹൈസ്‌കൂളിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് 1 കോടി 20 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ജയന്തി രാജന്‍, ജില്ലാ പഞ്ചായത്തംഗം പി. കെ അസ്മത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതി ദേവി, പി ടി എ പ്രസിഡന്റ് കുഞ്ഞമ്മദ് മഞ്ചേരി, ഹെഡ് മാസ്റ്റര്‍ വി. മോഹനന്‍ ജില്ലാ നിര്‍മിതികേന്ദ്ര എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സാജിദ്, തുടങ്ങിയവര്‍പങ്കെടുത്തു.

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി
പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ







