കൽപ്പറ്റ ചെറിയ പള്ളിയിൽ ഇക്കഴിഞ്ഞ ബലി പെരുന്നാൾ നമസ്കാരത്തിന് പങ്കെടുത്ത മുഴുവൻ പേരും ക്വാറൻ്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നമസ്കാരത്തിൽ പങ്കെടുത്തവരോട് ക്വാറൻ്റൈനിൽ പോകാൻ അധികൃതർ നിർദേശം നൽകിയത്. മുപ്പതോളം പേർ പെരുന്നാൾ പ്രാർത്ഥനയിൽ പങ്കെടുത്തതാണ് പ്രാഥമികമായി ലഭിച്ച വിവരം. പള്ളിയിൽ സൂക്ഷിച്ച് രജിസ്റ്ററിൽ നിന്നും നമസ്കാരത്തിൽ പങ്കെടുത്തവരെ കണ്ടെത്താലും ശ്രമം തുടങ്ങി.

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി
പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ







