ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ഡീപ് ക്ലീനിംഗ് ഡിസ് ഇന്‍ഫെക്ടന്റ് ടീം പ്രവര്‍ത്തന സജ്ജമായി. ടീമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള നിര്‍വഹിച്ചു. കുടുംബശ്രീയുടെ ഹരിത കര്‍മ്മ സേനയിലെയും വിജിലന്റ് ഗ്രൂപ്പിലെയും ശുചികരണ പ്രവര്‍ത്തകരില്‍ നിന്നും തിരഞ്ഞെടുത്ത ഏഴോളം ടീമുകളെയാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നത്. ജില്ലാ ഭരണകുടത്തിന്റെ സഹായത്തോടെയാണ് ഇവര്‍ക്കുള്ള പരിശീലനം നല്‍കിയത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കി നല്‍കും. നിലവില്‍ വൈത്തിരി, കല്‍പ്പറ്റ , ബത്തേരി , മാനന്തവാടി, പനമരം, മീനങ്ങാടി, അമ്പലവയല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഡീപ് ക്ലീനിംഗ് ഡിസ് ഇന്‍ഫെക്ട്ന്റ് ടീം പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അണുവിമുക്തതിനും ടീമിന്റെ സേവനം സജ്ജമാണ്. ഫോണ്‍ 9539234182 ,9446445581

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്







