ത്രീ വീലറും ഐസ് ബോക്സും നൽകി ഫിഷറീസ്

കൽപ്പറ്റ: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പി.എം.എം.എസ്.വൈ. പദ്ധതിയിൽ ത്രീ വീലറും ഐസ് ബോക്സും വിതരണവും, ജനകീയ മത്സ്യ കൃഷി പരിശീലനവും സംഘടിപ്പിച്ചു.
വയനാട് ജില്ലയിൽ ഫിഷറീസ് വകുപ്പ് വഴി പി.എം എം.എസ്.വൈ. 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ത്രീ വീലറും ഐസ് ബോക്സും നൽകുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം നെന്മേനി ഗ്രാമപഞ്ചായത്തിൽ നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയൽ നിർവ്വഹിച്ചു.

മത്സ്യ മേഖലയുടെ കേന്ദ്രീകൃതവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് മത്‍സ്യമേഖലയിൽ തൊഴിലവസരങ്ങൾ അധികരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന പി.എം.എം.എസ്.വൈ.2022-23 പദ്ധതി പ്രകാരം 3 ലക്ഷം രൂപ യുണിറ്റ് കോസ്റ്റ് നിക്ഷയിച്ചിരിക്കുന്ന ഈ പദ്ധതിയിൽ യുണിറ്റ് കോസ്റ്റിന്റെ 40%ഗുണഭോക്താവിന് സബ്‌സിഡിയായി ലഭിക്കുന്നു.

തുടർന്ന് ജനകീയ മത്സ്യ കൃഷിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പൊതു ജലാശയങ്ങളിൽ ചിറ കെട്ടിയുള്ള മത്സ്യകൃഷിയെ കുറിച്ച് കാരാപ്പുഴ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അനാമിക മരിയ ബാബു ക്ലാസുകൾ കൈകാര്യം ചെയ്തു.
നെന്മേനി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റ്റിജി ചെറുതോട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആഷിഖ് ബാബു,ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയ മുരളി, ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുജാത ഹരിദാസൻ, ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ടി.ബേബി ,കാരാപ്പുഴ മത്സ്യഭവൻ ഫിഷറീസ് എക്റ്റൻൻഷൻ ഓഫീസർ അനാമിക മരിയ ബാബു എന്നിവർ സംസാരിച്ചു. .

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി

4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍

സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീറ്റ് സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍. ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഘട്ട സർവേയാണ് എൻഎസ്എസ്

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.