തേറ്റമല ഗവ. ഹൈസ്കൂളിൽ എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും സംസ്ഥാന-ജില്ലാ- ഉപജില്ല മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും എംഎൽഎ ഒ.ആർ കേളു നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ വാർഷിക ബ്രോഷറിന്റെ പ്രകാശനവും നടന്നു. തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു. ഡിവിഷൻ മെമ്പർ കെ വിജയൻ, ശങ്കരൻ മാസ്റ്റർ, ആമിന സത്താർ, ബി.പി സി സുരേഷ് മാസ്റ്റർ,എച്എം മനോജ് മാത്യു, അബ്ദുൾ നാസർ കൂത്തുപറമ്പൻ , നൗഫൽ കേളോത്ത്, ഫൗസിയ, മുജീബ് മാസ്റ്റർ, റിയാസ് മേമന ,ഇബ്രാഹീം കേളോത്ത്, അൻവർ കെ തുടങ്ങിയവർ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.