‘മെസ്സി വരും, മലപ്പുറത്ത് പന്ത് തട്ടും’; സ്ഥിരീകരിച്ച് മന്ത്രി വി.അബ്ദുറഹിമാൻ

തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിൽ ക്യാപ്റ്റൻ മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആ സമയം പൂർത്തിയാകും. അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. അർജൻറീനയുമായി ഫുട്ബോൾ പരിശീലനത്തിന് ദീർഘകാല കരാർ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജൻറീന സമ്മതം അറിയിച്ചെന്നും ലോകകപ്പ് ജയിച്ച അർജൻറീന ടീമംഗങ്ങൾ മുഴുവൻ കളിക്കാൻ സന്നദ്ധത അറിയിച്ചെന്നും മന്ത്രി പറഞ്ഞു.

അടുത്തവർഷം ഒക്ടോബറിലാകും അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയും സംഘവും കേരളത്തിലേക്ക് എത്തുക. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തിയിരുന്നു.

അർജൻറീന ദേശീയ ഫുട്‌ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ വർഷം ജൂണിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തിൽ മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചതിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഈ വർഷം ജൂണിൽ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലും അർജന്റീനക്ക് പങ്കെടുക്കേണ്ടതുണ്ട്.

നിലവിൽ അമേരിക്കയിലെ ഇന്റർ മയാമി ക്ലബിൽ കളിക്കുന്ന മെസി ഈമാസം അവസാനം സൗദി അറേബ്യയിൽ അറേബ്യൻ കപ്പിൽ ഇറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള അൽ നസർ ക്ലബുമായും ഏറ്റമുട്ടും. 2005 മുതൽ ദേശീയടീമിൽ കളിക്കുന്ന മെസി ഇതുവരെ 180 കളിയിൽ നിന്ന് 106 ഗോളും നേടിയിട്ടുണ്ട്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.