പദ്ധതി രൂപീകരണത്തിന് കുട്ടികളുടെ നൂതന ആശയങ്ങൾ തേടി

ബത്തേരി നഗരസഭ
ബത്തേരി : ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ 2024-25 വർഷത്തെ പദ്ധതികൾ രൂപീകരിക്കുന്നതിനായി നൂതന ആശയങ്ങൾ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച സ്റ്റുഡന്റസ് കൗൺസിലിൽ 2024 ൽ 14 വിദ്യാലയങ്ങളിൽ നിന്നും 25 നൂതന പ്രൊജക്ടുകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
കുട്ടികളുടെ നൈസർഗീകമായ കഴിവുകൾ വളർത്താനും അവ പൊതുസമൂഹത്തിൽ അവതരിപ്പിക്കാനും ഉതകുന്ന വോയിസ് ഓഫ് പൂമല പ്രൊജക്റ്റ് അവതരിപ്പിച്ച ജിഎൽപി സ്‌കൂൾ പൂമല എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി .
അന്താരാഷ്ട്ര നിലവാരമുള്ള മനോഹരമായ സ്‌കൂൾ ക്യാമ്പസ് ഒരുക്കുന്ന ഡസ്റ്റ് ഫ്രീ ഫ്ലവർ ക്യാമ്പസ് പ്രൊജക്റ്റ് അവതരിപ്പിച്ച ജി എച് എസ് ഓടപ്പള്ളം യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികളെ തൊഴിലിനു പ്രാപ്തരാക്കുന്ന വേലയിൽ വിളയുന്ന വിദ്യ പ്രൊജക്റ്റ് അവതരിപ്പിച്ച ചേനാട് ഗവണ്മെന്റ് സ്‌കൂൾ, ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
ഗ്രഹാലങ്കാരത്തിന്റെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും നേടാൻ ഉതകുന്ന ഹോം ഡെക്കോർ ആൻഡ് ഫർണിഷിങ് പ്രൊജക്റ്റ് അവതരിപ്പിച്ച സർവജന വി എച് എസ് എസ് വിദ്യാർഥികൾ ഹയർ സെക്കണ്ടറിവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി .
സെന്റ് റോസലോസ് സ്പീച് ആൻഡ് ഹിയറിങ് യു പി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ അവതരിപ്പിച്ച ശബ്ദം, ശ്രവണം ഭാഷാ, അനുഭവേദ്യമായ പഠനം എന്നീ രണ്ടു പ്രൊജക്ടുകളും സദസ്സിന്റെ പ്രശംസ ഏറ്റുവാങ്ങി.
സമാപന സമ്മേളനം ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു . ജില്ലാ എം ജി ആർ ഇ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി സി മജീദ് മികച്ച പ്രൊജക്റ്റ് അവതരിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു . ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് സ്വാഗതവും , എം ഇ സി കൺവീനർ, പി എ അബ്ദുൾനാസർ നന്ദിയും പറഞ്ഞു .
സ്ഥിരം സമിതി അംഗങ്ങളായ ലിഷ പി എം , സാലി പൗലോസ് , കെ റഷീദ്, , കൗൺസിലർമാരായ ഷംസാദ് പി, അബ്ദുൽ അസിസ് എം , പ്രിയാ വിനോദ് , നിഷ പി എൻ , എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ അനിൽകുമാർ വി , വിദ്യാകിരണം കോഓർഡിനേറ്റർ വിൽ‌സൺ തോമസ് , ഹയർ സെക്കണ്ടറി ജില്ലാ കോഓർഡിനേറ്റർ ഷിവി കൃഷ്ണൻ . ഡയറ്റ് സീനിയർ ലെക്ച്ചറർ സജി എം ഓ , സതീഷ് കുമാർ വി , ജില്ലാ പ്ലാനിങ് ഓഫീസ് റിസേർച് അസിസ്റ്റന്റ് ഷംസുദീൻ കെ എം , മാർ ബസേലിയസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ അശോക് ഇ , ഓടപ്പള്ളം സ്‌കൂൾ എച് എം കമലം എം എന്നിവർ സംസാരിച്ചു

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.