അൽ മാഹിർ അക്കാദമിക സംഗമം നടത്തി.

മാനന്തവാടി: അറബിക് ടീച്ചേർസ് അക്കാഡമിക് കോപ്ലക്സിൻ്റെ നേതൃത്വത്തിൽ അൽ മാഹിർ അക്കാദമിക് സംഗമം ദ്വാരക എ യു.പി സ്കൂളിൽ നടന്നു. ദ്വാരക എ. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ഉദ്ഘാടനം ചെയ്തു.അക്ബറലി, ഷിഹാബ് മാളിയേക്കൽ, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു. ജില്ലാതല
അൽ മാഹിർ അക്കാദമിക് അവാർഡ് എക്സാമിൻ്റെ ഭാഗമാണ് സംഗമം നടത്തിയത്.മാനന്തവാടി ഉപജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തിയത്.നസ്രിൻ.ടി, ബാസിൽ.ബി, ഹഫീൽ.എം, മുഹമ്മദലി.കെ, അബ്ദുറഷീദ്.സി, വഹീദ.പി, മുജീബ്.ഇ, ആഷിഖ്.കെ, റഊഫ് വാഫി, സബൂറ നൗഷാദ് എന്നിവർ നേതൃത്വം നൽകി.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

വൈത്തിരി ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റലിൽ (ആൺകുട്ടികൾ) മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിഗ്രി, ബിഎഡ് യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന. ഓഗസ്റ്റ് 16ന് രാവിലെ 9.30ന്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മാംബെ-ചെന്നലാറ- അടിമാലി റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിക്ക് 10 ലക്ഷം രൂപയുടെയും, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പാടുകാണ-വേമം കോളനി കനാൽ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിക്ക്

സൗജന്യ ഫാഷൻ ഡിസൈനിംഗ് പരിശീലനം

കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലെ ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ (ആരി വർക്ക്, ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി വർക്ക്) സൗജന്യ പരിശീലനം നല്‍കുന്നു. ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18നും

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി

4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍

സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീറ്റ് സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍. ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഘട്ട സർവേയാണ് എൻഎസ്എസ്

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.