ന്യൂഡൽഹി: നാല്പതുകഴിഞ്ഞ എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാൻ ചട്ടംവരുന്നു. ഓരോവർഷവും ആദ്യത്തെ മൂന്നുമാസത്തിനുള്ളിൽ തൊഴിലുടമ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണം. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് പാർലമെന്റ് കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയ നിയമത്തിന്റെ (ഒ.എസ്.എച്ച്. കോഡ്) കരടുചട്ടത്തിലാണ് ഈ വ്യവസ്ഥ കൊണ്ടുവരുന്നത്. ഇപ്പോൾ പല സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലുടമ ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും സൗജന്യ വൈദ്യപരിശോധന നടത്തുന്നില്ല.
നിയമത്തിന്റെ കരട്ചട്ടം ഉടനെ വിജ്ഞാപനം ചെയ്യും. അതിൻമേൽ അഭിപ്രായം അറിയിക്കാൻ പൊതുജനങ്ങൾക്ക് ഒരുമാസത്തെ സമയം അനുവദിക്കും. എല്ലാ മേഖലയിലേയും തൊഴിൽ സ്ഥാപനങ്ങൾക്ക് നിയമം ബാധകമാണ്. ഏപ്രിൽ ഒന്നിന് നാലു പുതിയ തൊഴിൽ കോഡുകളും പ്രാബല്യത്തിലാക്കാനാണ് ആലോചന.

തകർന്നടിഞ്ഞ് രൂപ, പ്രവാസികൾക്ക് നേട്ടം, വിദേശ വിദ്യാർത്ഥികൾക്ക് വൻ നഷ്ടം, അവശ്യ സാധനങ്ങൾക്ക് വിലകൂടും
ദില്ലി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകർച്ചയ്ക്ക് ആക്കം