കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കേരളം ഒന്നാമത്.

ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് കണക്കുകള്‍. ഗോവയാണ് കേരളത്തിന് തൊട്ട് പിന്നില്‍ നില്‍ക്കുന്നത്. അന്തര്‍സംസ്ഥാന കുടിയേറ്റക്കാരുടെ സാഹചര്യങ്ങള്‍ പരിശോധിച്ച അന്തര്‍സംസ്ഥാന കുടിയേറ്റ നയ സൂചികയിലാണ് (ഐഎംപിഎക്‌സ് 2019) കേരളത്തിന്റെ മുന്നേറ്റം. കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച പ്രവര്‍ത്തന അന്തരീക്ഷം ഒരുക്കുന്നതില്‍ കേരളത്തിനും ഗോവക്കും പിന്നില്‍ രാജസ്ഥാന്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

100/ 37 ആണ് കുടിയേറ്റ സൗഹൃദ നയങ്ങളുടെ ദേശീയ തലത്തിലെ സ്‌കോര്‍. നിലവിലുള്ള സ്‌കീമുകള്‍ / അവകാശങ്ങള്‍ (കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ഒരു അപകട ഇന്‍ഷുറന്‍സ് പദ്ധതി), സൗകര്യങ്ങളുടെ ലഭ്യത / അവകാശങ്ങള്‍ സംരക്ഷണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്കോറുകള്‍ നിര്‍ണയിച്ചത്.

കേരളം (57), ഗോവ (51), രാജസ്ഥാന്‍ (51) എന്നിവയാണ് സൂചികയില്‍ 50 ല്‍ കൂടുതല്‍ സ്‌കോര്‍ നേടിയ മൂന്ന് സംസ്ഥാനങ്ങള്‍. കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നീ എട്ട് സൂചകങ്ങളില്‍ മൂന്നെണ്ണത്തിലും കേരളം മുന്നിട്ട് നില്‍ക്കുന്നു. രണ്ട് കാരണങ്ങളാണ് കേരളത്തിന്റെ മുന്നേറ്റത്തിന് ചുണ്ടിക്കാട്ടുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കുന്നതില്‍ മോശം പ്രവണതയാണ് രാജ്യ തലസ്ഥാനത്ത് ഉള്ളത് എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഗണ്യമായ തോതില്‍ കുടിയേറ്റം വര്‍ദ്ധിക്കുമ്ബോഴും സംസ്ഥാനം ഇത് അംഗീകരിക്കുന്നു എന്നതാണ്. കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കായി സംസ്ഥാനത്തിന്റെ പദ്ധതിയായ പ്രോജക്‌ട് റോഷ്‌നിയുള്‍പ്പെടെ ഇത്തരത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. പരിചരണം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവയില്‍ കുടിയേറ്റ കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ സംസ്ഥാനം തിരിച്ചറിയുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

രണ്ടാമത്തേത് കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് പദ്ധതികളാണ്. സാമൂഹ്യ സുരക്ഷ, തൊഴില്‍ സംരക്ഷണം, ക്ഷേമം എന്നിവ വ്യാപിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ആവാസ് ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടന്നത്. കേരളത്തില്‍ പൊതു നയരൂപീകരണത്തില്‍ കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തുക മാത്രമല്ല, കുടിയേറ്റ സമൂഹങ്ങള്‍ക്ക് ഉണ്ടായിരിക്കാവുന്ന പ്രത്യേക ആവശ്യങ്ങളെയും സംസ്ഥാനം പരിഗണിക്കുന്നതായും ഐഎംപിഎക്‌സ് വിലയിരുത്തുന്നു.

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

സംപ്രേഷണാവകാശ കരാർ തർക്കത്തില്‍ തീരുമാനമായില്ല, ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി.

ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.