വോട്ടവകാശം വിനിയോഗിക്കണം: ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മുഴുവന്‍ പേരും വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത വിവിധ വിഭാഗങ്ങളിലുള്ള ആളുകള്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള അവസരമുണ്ട്. 85 വയസ്സ് കഴിഞ്ഞവര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍, കരുതല്‍ തടങ്കലിലുള്ളവര്‍, സായുധസേന,പാരാമിലിട്ടറി, ഇന്ത്യന്‍ റയില്‍വെ, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, ഇലട്രിസിറ്റി വകുപ്പ്, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈ, ബി.എസ്.എന്‍.എല്‍, ഫയര്‍ സര്‍വ്വീസ്, തെരഞ്ഞെടുപ്പ് ദിവസം മീഡിയ കവറേജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി ലഭിച്ച മാധ്യമ പ്രവർത്തർ എന്നിവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് വോട്ട് ചെയ്യാന്‍ അവസരം ഉണ്ട്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നല്‍കി സമയബന്ധിതമായി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തപാല്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ. പോസ്റ്റല്‍ ബാലറ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവര്‍ക്ക് പിന്നീട് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് മാസ്റ്റര്‍ ട്രെയിനര്‍ ഉമർ അലി പാറച്ചോടന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കളക്ടറേറ്റിലെ ആസുത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ വി.ആര്‍ രത്‌നേഷ്, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ സി.പി സുധീഷ്, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

ബോധവൽക്കരണ ക്ലാസ് നടത്തി.

കുപ്പാടിത്തറ എസ്എ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് വിനീഷ് കുമാർ അധ്യക്ഷത വഹിച്ചു പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ ഉദ്ഘാടനം ചെയ്തു. എഫ് എച്ച്

കഴിഞ്ഞ വർഷം ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവർ 381; 217 ഉം സ്ത്രീകൾ

2024-25 വർഷം വയനാട് ജില്ലയിൽ നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചത് 381 പേർക്ക്. ഇതിൽ 217 പേരും സ്ത്രീകൾ. സ്ഥിരം, താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെയാണിത്. ജോലി ലഭിച്ചവരിൽ 42 ഭിന്നശേഷിക്കാരും 23

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.