ഒറ്റനോട്ടത്തിലും, രണ്ടു നോട്ടത്തിലും, മൂന്നു നോട്ടത്തിലും തന്തൂരി ചിക്കൻ തന്നെ; പക്ഷേ ഇത് യഥാർത്ഥത്തിൽ മറ്റൊരു ഭക്ഷണപദാർത്ഥം: 70 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ

ചിക്കൻ പ്രേമികളുടെ പ്രിയപ്പെട്ടൊരു വിഭവമാണ് തന്തൂരി ചിക്കൻ. എന്നാല്‍ ഇപ്പോള്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ചർച്ചയായിരിക്കുന്നതും അത്തരമൊരു വിഭവത്തിന്റെ വീഡിയോയാണ്. സാമൂഹികമാധ്യമങ്ങളില്‍ വ്യത്യസ്തമായ വീഡിയോകള്‍ക്ക് നല്ല സ്വീകാര്യതയാണുള്ളത്. അത്തരത്തിലാണ് ഈ വീഡിയോയും വൈറലായിരിക്കുന്നത്.

വീഡിയോയില്‍ കാണുന്നത് പോലെ ഇത് തന്തൂരി ചിക്കനല്ല. ചിക്കൻ പ്രേമികളെ തികച്ചും നിരാശപ്പെടുത്തുന്ന വീഡിയോയാണിത്.വീഡിയോയുടെ തുടക്കത്തില്‍ ഒരു പാത്രത്തില്‍ നന്നായി വറുത്ത തന്തൂരി ചിക്കൻ കഷണം ഇരിക്കുന്നതാണ് നാം കാണുന്നത്. ഒറ്റ നോട്ടത്താല്‍ തന്തൂരി ചിക്കൻ ആണെന്നേ എല്ലാവർക്കും തോന്നുകയുള്ളൂ. എന്നാല്‍ സംഭവം ശരിക്കും മറ്റൊരു ഭക്ഷണപദാർത്ഥമായിരുന്നു. എന്താണെന്നറിയാൻ വീഡിയോ ചുവടെ കാണാം.
https://www.instagram.com/reel/C3z3-sKvwHO/?igsh=ZW9rNjV2bmtqNzVx
തന്തൂരി ചിക്കന്റെ രൂപത്തിലുള്ള കേക്കിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. ദയീത പാല്‍ എന്ന ബേക്കറാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ ഹൈപ്പർ റിയലിസ്റ്റിക് കേക്കിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പാത്രത്തില്‍ നന്നായി വറുത്ത തന്തൂരി ചിക്കൻ കഷണവും സാലഡുകളും ഇരിക്കുന്നതായേ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളൂ. എന്നാല്‍ കത്തിയും ഫോർക്കും എടുത്ത് നടുവില്‍ നിന്നും ഇത് മുറിക്കുമ്ബോള്‍, വാനില ഫോണ്ടന്റും ചോക്ലേറ്റ് ഫില്ലിംഗും കാണുമ്ബോഴാണ് കാഴ്ചക്കാർ ഞെട്ടിപ്പോകുന്നത്. അത്രയും കൃത്യതയോടെയാണ് തന്തൂരിചിക്കനെപ്പോലെ കേക്ക് അവർ ബേക്ക് ചെയ്തു വെച്ചിരിക്കുന്നത്.

7.7 മില്യണ്‍ ആളുകളാണ് ഇതിനകം ഈ വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ബേക്കറിനെ പ്രശംസിച്ചാണ് കൂടുതല്‍ ആളുകളും കമന്റുകള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ചിക്കൻ പ്രേമികളായി ചിലർക്ക് ഇതത്ര രസിച്ചിട്ടില്ല. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ നിർത്തിക്കൂടെയെന്നാണ് ഇവരുടെ പ്രതികരണം.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

സ്‌പോട്ട് അഡ്മിഷന്‍

മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബി.എഡ് ഫിസിക്കല്‍ സയന്‍സ് (ഇ.ഡബ്ല്യൂ.എസ്)വിഭാഗത്തില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ – 9605974988,

മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മലപ്പുറം: മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്‌ ആണ് സസ്‌പെൻഡ്

ട്യൂട്ടര്‍ – ഡെമോണ്‍സ്ട്രറേറ്റര്‍ ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.