“വിവാഹേതര ബന്ധം, ഒന്നിലധികം ലൈംഗിക പങ്കാളികൾ, വെർച്വൽ ഫ്ലെർട്ടിങ്”: സ്ത്രീകളുടെ കാഴ്ചപ്പാടിൽ വൻ മാറ്റങ്ങൾ; കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നടത്തിയ പഠനത്തിൻറെ കണ്ടെത്തലുകൾ

ഒരു സ്ത്രീയില്‍ മാത്രം ഒതുങ്ങുന്ന പുരുഷന്മാരെന്ന പ്രയോഗം പണ്ടേ ഉപേക്ഷിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ഒരു പുരുഷനില്‍ മാത്രമൊതുങ്ങുന്ന സ്ത്രീ എന്ന സങ്കല്‍പ്പവും കാലഹരണപ്പെട്ടുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വെറുമൊരു സ്റ്റേറ്റ്മെന്റല്ല, ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്ന നിഗമനമാണ്. വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇന്ത്യയിലെ പ്രണയ, വിവാഹ ജീവിതരീതികള്‍ മാറുന്നുവെന്ന് വ്യക്തമാകുന്നത്.

ഗ്ലീഡൻ സർവ്വെ: വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. വിവിധ നഗരങ്ങളിലെ 25 മുതല്‍ 50 വരെ പ്രായമുള്ള 1503 വിവാഹിതരെ ഉള്‍പ്പെടുത്തിയാണ് ഗ്ലീഡൻ സർവ്വെ നടത്തിയത്. 60 ശതമാനം പേരും പരമ്ബരാഗതമല്ലാത്ത ഡേറ്റിങ് രീതികളാണ് തിരഞ്ഞെടുക്കുന്നത്. ഇതില്‍ തന്നെ വിവാഹിതരായവർ, ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി പങ്കാളിയുള്ളവരും ഇല്ലാത്തവരുമായും ലൈംഗിക ബന്ധത്തിലേർപ്പെടുന്നുണ്ടെന്ന് സർവ്വെയില്‍ മനസ്സ് തുറക്കുന്നു. തങ്ങളുടെ ലൈംഗിക താത്പര്യങ്ങള്‍ തുറന്നുപറയാൻ പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും മടിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

പങ്കാളിയെ സ്വാപ് (കൈമാറ്റം) ചെയ്യുന്ന രീതിയും നഗരങ്ങളിലെ യുവാക്കള്‍ക്കിടയില്‍ സാധാരണമാകുന്നുണ്ട്. ‘ബദല്‍’ ബന്ധങ്ങളില്‍ കൂടുതല്‍ തുറന്ന സമീപനമാണ് കണ്ടുവരുന്നത്. ഇന്ത്യൻ സമൂഹം പരമ്ബരാഗതമായി വിവാഹം, പ്രണയം എന്നിവയെ പവിത്രമായാണ് കരുതി വരുന്നത്. എന്നാല്‍ ആധുനിക ഇന്ത്യയില്‍ ബന്ധങ്ങളില്‍ മാറ്റം വരുന്നുണ്ടെന്ന് ഗ്ലീഡന്റെ സർവ്വെ സംഘം പറയുന്നു.

പരിശുദ്ധമായ ബന്ധം (Platonic Relation): പരിശുദ്ധമായ ബന്ധം എന്നത് വിശ്വാസം എന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ വിശ്വാസം എന്നത് പങ്കാളിക്ക് പുറമെ മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടുന്നുണ്ടോ ഇല്ലയോ എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല, വൈകാരിക അടുപ്പവും വിശ്വാസ്യതയില്‍ ഉള്‍പ്പെടും. സർവ്വെയില്‍ പങ്കെടുത്ത 46 ശതമാനം പുരുഷൻമാർ പ്ലാറ്റോണിക് റിലേഷൻ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിവിധ നഗരങ്ങളില്‍ ഇത് വ്യത്യസ്തമാണ്. കൊല്‍ക്കത്തയില്‍ പ്ലാറ്റോണിക് റിലേഷൻ വേണമെന്ന് ആഗ്രഹിക്കുന്നത് 52 ശതമാനം പുരുഷൻമാരാണ്.

വിർച്വല്‍ ഫ്ലർട്ടേഷൻ (35- 36 ശതമാനം): ഈ സൈബർ കാലത്ത്, ഓണ്‍ലൈൻ വഴി പഞ്ചാരയടിക്കാത്തവർ വിരളമായിരിക്കും. 36 ശതമാനം സ്ത്രീകളും 35 ശതമാനം പുരുഷൻമാരും ഇന്റർനെറ്റ് ലോകത്തിലെ ഫ്ലർട്ടിങ് ആഘോഷിക്കാൻ ഇഷ്ടമുള്ളവരാണ്. സിറ്റികളില്‍ ഇതിന് മാറ്റമുണ്ട്. കൊച്ചിയില്‍ 35 ശതമാനം പേരും വിർച്വല്‍ പഞ്ചാരയടി ആസ്വദിക്കുന്നുണ്ട്.

പങ്കാളിയെ അല്ലാതെ മറ്റൊരാളെ സ്വപ്നം കാണുന്നവർ (33 – 35): പങ്കാളിയെ അല്ലാതെ മറ്റൊരാളെയോ ഒന്നിലധികം പേരെയോ സ്വപ്നം കാണുന്നത് സാധാരണമായിരിക്കുന്നു. 33 ശതമാനം പുരുഷൻമാരും ഇത് സാധാരണമായാണ് കരുതുന്നത്. 35 ശതമാനം സ്ത്രീകളും ഇത് തുറന്ന് സമ്മതിക്കുന്നുമുണ്ട്. ജയ്പൂരില്‍ ഇത് 28 ശതമാനവും ലുധിയാനയില്‍ ഇത് 37 ശതമാനവുമാണ്.

മോഡേണ്‍ ലവ്: ഒരാളുമായി മാത്രം റിലേഷനിലിരിക്കുക എന്നതാണ് മാതൃകാപരമെന്നും മറ്റെല്ലാം തെറ്റും അവിശുദ്ധവുമാണെന്ന് പറഞ്ഞ് പഠിപ്പിച്ചിരുന്ന കാലം മാറിയിരിക്കുന്നുവെന്നാണ് സർവെ നല്‍കുന്ന സൂചന. ഇന്ത്യയിലെ പ്രണയ വിവാഹ സങ്കല്‍പ്പങ്ങള്‍, പങ്കാളിയുമായുള്ള ബന്ധം, വിവാഹേതര ജീവിതം എന്നിവ അടിമുടി മാറുന്നുവെന്നാണ് ഈ പഠനം ഒടുവില്‍ ക്രോഡീകരിക്കുന്നത്.

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത്

വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയം

അപ്പപ്പാറ: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി – അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ് മരിച്ചത്. അപ്പപ്പാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം

ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട്

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി

കോട്ടനാട്:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി . ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടക്കുന്നത് . യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടക്കുന്നത്.

ടെൻഡർ ക്ഷണിച്ചു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി ഗ്രൂപ്പുകളിലെ  കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് വേണ്ടി  ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി ആറ് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം

തോറ്റെങ്കിലും വാഗ്ദാനം പാലിച്ച് ബിജെപി സ്ഥാനാർത്ഥി

തെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിലും നൽകിയ വാഗ്ദാനം പാലിച്ച് വാളേരി പാലിയാണക്കുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് എടവക വാളേരി 21-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ജോർജ് മാസ്റ്റർ മാതൃകയായി. ജലവിതരണ ഉദ്ഘാടനം ജോർജ് മാസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.