നൂൽ ബന്ധമില്ലാതെ കാറിന്റെ പിൻസീറ്റിൽ 16 കാരനായ വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പിടിയിൽ; 37കാരിയായ അധ്യാപിക അറസ്റ്റിൽ

അമേരിക്കയില്‍ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍. ന്യൂജേഴ്സി ട്രെൻടണ്‍ ഹാമില്‍ട്ടണ്‍ ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച അസൻപിങ്ക് വൈല്‍ഡ് ലൈഫ് മാനേജ്മെന്റ് ഏരിയയില്‍ നൂൽബന്ധമില്ലാതെ നിലയിലാണ് അധ്യാപികയെയും വിദ്യാർഥിയെയും അധികൃതർ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പലതവണ ഇതേ സ്ഥലത്തുവെച്ച്‌ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതായി പ്രതി മൊഴി നല്‍കി. കഴിഞ്ഞ ഡിസംബർ മുതല്‍ ഏകദേശം അഞ്ചുതവണയെങ്കിലും അസൻപിങ്ക് വൈല്‍ഡ്ലൈഫ് ഏരിയയില്‍വെച്ച്‌ വിദ്യാർഥിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടെന്നാണ് അധ്യാപികയുടെ മൊഴി. കാറിന്റെ പിറകിലെ സീറ്റില്‍വെച്ചാണ് ഇരുവരും ശാരീരികബന്ധത്തിലേർപ്പെട്ടതെന്നും പോലീസ് രേഖകളില്‍ പറയുന്നു.

16 വയസ്സ് പ്രായമുള്ള വിദ്യാർഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് റിപ്പോർട്ടുകളിലുള്ളത്. അറസ്റ്റിലായ അധ്യാപിക നിലവില്‍ മോണ്‍മൗത്ത് കൗണ്ടി കറക്ഷണല്‍ ഹോമിലാണെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.അതേസമയം, അറസ്റ്റിലായതിന് പിന്നാലെ അധ്യാപികയെ ജോലിയില്‍നിന്ന് മാറ്റി നിർത്തിയതായി സ്കൂള്‍ അധികൃതർ അറിയിച്ചു. അന്വേഷണത്തില്‍ പ്രോസിക്യൂട്ടർ ഓഫീസുമായി സഹകരിക്കുമെന്നും വിദ്യാർഥികള്‍ക്ക് ഹാനികരമായ ഒരു പ്രവൃത്തിയെയും തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്നും സ്കൂള്‍ അധികൃതർ വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ അധ്യാപികയുടെ പ്രൊഫൈലും സ്കൂള്‍ വെബ്സൈറ്റില്‍നിന്ന് അധികൃതർ നീക്കംചെയ്തിട്ടുണ്ട്.

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, മല്ലിശേരികുന്ന്, മൊതകര-ഒരപ്പ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്

മാനന്തവാടി രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി

മാനന്തവാടി രൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ്ബ് തൂങ്കുഴി (95) കാലം ചെയ്‌തു. ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികി ത്സയിലായിരുന്നു. 1930 ഡിസംബർ 13

ജെമിനി നാനോ ബനാന സാരി ട്രെൻഡ്! ഈ അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക, നിങ്ങളുടെ സ്വകാര്യത നഷ്‍ടപ്പെടുത്തരുത്

സോഷ്യൽ മീഡിയയിൽ എഐ ജനറേറ്റഡ് ഫോട്ടോകളുടെ ട്രെൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഗൂഗിൾ ജെമിനി നാനോ ബനാന എഐ ടൂൾ പുറത്തിറക്കിയിരുന്നു. നാനോ ബനാന എഐ 3ഡി ഫിഗറിൻ വളരെപ്പെട്ടെന്നാണ് ജനപ്രിയമായത്. നാനോ ബനാന എഐ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.