പനമരം: മുൻ വൈരാഗ്യത്തെ തുടർന്ന് ബന്ധുവിന്റെ കാൽ തല്ലിയൊടിച്ച യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. ചെറുകാട്ടൂർ ഒഴുക്കൊല്ലി കോളനിയിലെ ശിവദാസൻ്റെ കാൽ മരകഷണം ഉപയോഗിച്ച് തല്ലിയൊ ടിച്ച നീർവാരം പാലക്കര കോളനിയിലെ ഗിരീഷ് എന്ന അഗീഷ് (33) നെ യാണ് പനമരം എസ്.ഐ കെ. ദിനേശൻ, എസ്‌സിപിഒ അബ്ദുൾ അസീസ്, സി പി ഒ വിനായകൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി
മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ