ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് മേപ്പാടി സംസ്കാര ഗ്രന്ഥശാല പടിഞ്ഞാറത്തറ , ഡോക്ടേഴ്സ് ഫാർമപടിഞ്ഞാറത്തറ എന്നിവയുടെ സം യുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ വൃക്കരോഗനിർണ്ണ ക്യാമ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.എ ജോസ് ഉദ്ഘാടനം ചെയ്തു. നെഫ്രോളജിസ്റ്റ് ഡോ. സൂരജ് വൃക്കരോഗസാധ്യതകളും ചികിത്സാ രീതികളു എന്ന വിഷയത്തിൽ ബോധവൽക്കരണം നടത്തുകയും തുടർന്ന് വിംസ് ടീം രോഗനിർണ്ണയ പരിശോധനകളും നടത്തി. ഗ്രന്ഥശാലാ പ്രവർത്തകരായ എം. ദിവാകരൻ. എ. അബ്ദുറഹിമാൻ, ജോസഫ് സണ്ണി. എ. പി. സാദിഖ്, എം. പ്രദീപ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ