പടിഞ്ഞാറത്തറ : സംസ്‌കാര ആട്സ് ആൻഡ് സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെയ് 14 മുതൽ 19 വരേ പടിഞ്ഞാറത്തറ പഞ്ചായത്തിലെ 12 പ്രമുഖ ക്ലബ്ബുകൾ മാറ്റുരക്കുന്ന പടിഞ്ഞാറത്തറ പഞ്ചായത്ത് ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ഷേക്ക്സ് സംസ്‌കാര പ്രീമിയർ ലീഗ് സീസൺ 3 യുടെ ഓപ്പൺ മെഗാ താരലേലം ഏപ്രിൽ 21 ഞായർ വൈകുന്നേരം 6 മണിമുതൽ പടിഞ്ഞാറത്തറ ബസ്റ്റാന്റിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം:റാഫ്
പനമരം:പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്